ഉന്നത വിളിക്കു മുൻപിൽ
അർപ്പിക്കുന്നു ഞാൻ
അങ്ങേ ഇഷ്ടം എന്നിൽ നാഥാ
നിറവേറിടട്ടെ
പോകാം ഞാൻ പോകാം ഞാൻ
കൽപ്പിക്കും പോലെ
മാറില്ല പിന്മാറില്ല
എൻ അന്ത്യനാൾ വരെ
ആയിരങ്ങൾ നിത്യവും
നരകേ വീഴുമ്പോൾ
അതിവേദനയാൽ എൻ ഹൃദയം
പിടയുന്നു എൻ പ്രിയനാഥാ
എന്തു ചെയ്യാൻ അരുളിയാലും
ചെയ്യാം കർത്താവേ
എന്തു വില നൽകിയും
സുവിശേഷം അറിയിക്കാം
ബലിപീഠേ എരിഞ്ഞൊടുങ്ങാൻ
അങ്ങരുള്‍ ചെയ്താൽ
അതിനും തയ്യാർ യേശുവേ
നിൻ നാമം ഉയരേണം