വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
പാർക്കുമെന്നും എന്റെ നാവിന്മേൽ
പാർത്തലത്തിൽ വസിക്കും നാളാർത്തി പാരമണഞ്ഞാലും
കീർത്തനം ചെയ്യുമെന്നും തൻ ശ്രേഷ്ഠനാമത്തെ മുദാ ഞാൻ
വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
പാർക്കുമെന്നും എന്റെ നാവിന്മേൽ
തങ്കലേക്കു നോക്കിയോർകളെ വിടാതവന്റെ
തങ്കമുഖം ശോഭയേകുന്നു
ശങ്കലേശം ഭവിക്കാതതങ്കമാകെയകന്നെന്നും
തൻ കുരിശിൽ ജയത്താലാധന്യരെന്നും വസിക്കുന്നു
വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
പാർക്കുമെന്നും എന്റെ നാവിന്മേൽ
ബാലസിംഹങ്ങൾ കരയുന്നു വിശക്കവേ തൻ
ബാലകരോ പാട്ടുപാടുന്നു
പാലനമവർക്കു സാലേം നാഥനന്നറിഞ്ഞിരിക്കേ
മേലിനിയവർക്കു ലവലേശവുമാകുലമില്ല
വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
പാർക്കുമെന്നും എന്റെ നാവിന്മേൽ
തന്നിലൻപുള്ള തൻ മക്കൾക്കു വരുവതെല്ലാം
നന്മയായവർ കരുതുന്നു
ഒന്നിലുമവർ മനം തളർന്നവശരായിടാതെ മന്നവനെ നോക്കിയവരെന്നുമാനന്ദിച്ചിടുന്നു
വാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
പാർക്കുമെന്നും എന്റെ നാവിന്മേൽ