ബന്ധനങ്ങൾ എന്നിൽ നിറയരുതേ
നിറവിന്റെ കലശങ്ങൾ ഒഴുകിയൊഴുകട്ടെ
ശത്രുക്കളുടെ മുമ്പിൽ വിരുന്നൊരുക്കി
എന്നെ ഉയർത്തിയവൻ യേശുവേ
യഹോവേ റാഫാ – എന്റെ സൗഖ്യദായകൻ
എന്നെ ഉയർത്തിയവൻ എന്റെ യേശു
യഹോവേ റാഫാ – എന്റെ സൗഖ്യദായകൻ
പേര് വിളിച്ചു ചേർത്തവൻ എന്റെ യേശു
ബന്ധനങ്ങൾ എന്നിൽ നിറയരുതേ
അവകാശമുള്ളവൻ മരണമടക്കിയതാൽ
എനിക്കെതിരേ ഉയരുന്ന ആയുധമൊന്നും
ഒരുനാളും ഫലിക്കയില്ല
പരിശുദ്ധ വിളിയാൽ എന്നെ തിരഞ്ഞെടുത്തു
എന്റെ ശക്തിയാലല്ല ഇതെല്ലാം
ദുഷ്ടതയുടെ ഒന്നും എനിക്കെതിരെ നടക്കയില്ല
ഞാൻ ഒരിക്കലും ലജ്ജിക്കയില്ല