വന്ദനമേ യേശു രക്ഷകനെൻ നായകനെ
വന്ദനമേ വന്ദനമേ
വന്ദനത്തിനെന്നും യോഗ്യനേ
നിന്നനുഗ്രഹങ്ങൾ എന്നിൽ നീ തന്നതാൽ
നിന്നുടെ വന്ദനം എന്നുമെൻ ഗാനമാം
കാൽവറി ദർശനം കാണുന്നെൻ മുമ്പിലായ്
അൻപിനാലുള്ളവും കണ്ണും നിറയുന്നേ
പൊന്നു മഹേശനെ നിന്നുടെ കാരുണ്യം
സന്തതമോർത്തു ഞാൻ നന്ദിയാൽ പാടുമേ
പാപവും ശാപവും രോഗവും നീങ്ങി ഞാൻ
നീതിമാനാകുവാൻ ശാപമായ്ത്തീർന്നോനെ
ഇളകാത്ത രാജ്യമാം സീയോനെൻ സ്വന്തമാം
പരനോടുകൂടെ ഞാൻ നിത്യമായ് വാണീടും
പരമാനന്ദപ്രദം പരിശുദ്ധ ജീവിതം
പരലോകതുല്യമെൻ വിശ്വാസ സേവനം
ഭാരങ്ങൾ തീർന്നു ഞാൻ ആനന്ദിച്ചീടുവാൻ
ഭാരങ്ങൾ തീർത്ത എൻ കാരുണ്യവാരിധേ