വാഴ്ത്തീടുക വാഴ്ത്തീടുക വാഴ്ത്തീടുകെൻ മനമേ
കരുണയും കൃപയും നിറഞ്ഞവനാം
യേശുവേ വാഴ്ത്തീടുക

നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ നിന്നും
എന്നെ കരകയറ്റി എന്നെ വീണ്ടെടുത്തു
എന്റെ ഗമനത്തെ സ്ഥിരമാക്കി

ദൈവം തന്നെ സ്നേഹിക്കുന്നോർക്ക്
ഒരുക്കും നന്മകളെ
കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല
ഒരു ഹൃദയമതറിയുന്നില്ല

www.christsquare.com