വാഴ്ത്തുന്നേ എൻ യേശുരാജനെ സർവ്വകാലവും
കീർത്തിക്കുന്നു വൻകൃപകളോർത്തു നന്ദിയായ്
വാഴ്ത്തുന്നേ എൻ യേശുരാജനെ

1 എൻ പാപം പേറി വൻക്രൂശിലേറി
എൻ പാപം തീർത്തു നീ നിൻ ശാപമൃത്യുവാൽ;
എന്നെ വീണ്ടെടുത്ത സ്നേഹദീപമെ-ദൈവ സ്നേഹദീപമെ
സ്വന്തമാക്കിയ നിൻ സ്നേഹമോർത്തു
ഞാൻ പാടും ജീവനാളെല്ലാം;-

2 സ്വർഗ്ഗീയനോട് എന്നെയിണയ്ക്കയും
നിൻ ജീവൻ മൂലമായ് തൻ പുത്രനാക്കിയും;
നീയെൻ ജ്ഞാനം നീതി ശുദ്ധിയും ദിവ്യ സമാധാനവും
വീണ്ടെടുപ്പുമായതോർത്തു നന്ദിയായ് സ്തുതി പാടും നന്ദിയായ്;-

3 മരുവാസമാകവെ ആശ്വാസമേതുമേ
കാണാതുഴന്നു ഞാൻ പാരം തളർന്നിതാ;
കൂട്ടുകാരും ഇല്ലാശ്വാസമായ് എനിക്കില്ലാശ്വാസമായ്
കർത്തനേശുവിൻ സഖിത്വമുള്ള ഞാൻ
എന്തു പാരിൽ ക്ഷീണിപ്പാൻ;-

4 എന്നുള്ളമാകവേ പ്രിയനോടു ചേരുവാൻ
കൊതിച്ചിടുന്നധികമായ് പൊൻമുഖം കാണുവാൻ;
എന്നെൻ കണ്ണുനീരകന്നു വാഴും ഞാൻ വിണ്ണിലങ്ങു വാഴും ഞാൻ
ആ സ്വർഗ്ഗീയദിനം എന്നു കാണും ഞാൻ
നാഥാ എന്നു കാണും ഞാൻ;-

5 പരിശോധനകളെ തരണം ചെയ്തക്കരെ
പരിശുദ്ധനന്തികെ പരിചോടു ചേരുവാൻ;
ശുദ്ധമാക്ക രക്തത്താലെന്നെ ശുദ്ധ രക്തത്താലെന്നെ
സിദ്ധനാക്കിടുകാത്മാവിനാലെന്നെ ദിവ്യാത്മാവിനാലെന്നെ;-

6 നിൻ സന്നിധാനത്തിൻ സന്തോഷമെൻ ബലം
നിൻ മുഖകാന്തിയാൽ എന്നും നിത്യാനന്ദം;
ഹാ എൻ പ്രിയൻ കൂടെ ചേർന്നുവാഴും ഞാൻ
അങ്ങു ചേർന്നുവാഴും ഞാൻ ആ ദൈവ മഹത്വ-
നാളടുത്തിതാ ദൈവനാളടുത്തിതാ;-

www.christsquare.com