ഈ ഗേഹം വിട്ടുപോകിലും
ഈ ദേഹം കെട്ടുപോകിലും
കര്‍ത്തന്‍ കാഹള നാദത്തില്‍
ഒത്തു ചേര്‍ന്നിടും നാമിനി

വിണ്‍ഗേഹം പൂകിടും അന്നു
വിണ്‍ദേഹം ഏകിടും അന്നു
കര്‍ത്തന്‍ കാഹളനാദത്തില്‍
ഒത്തു ചേര്‍ന്നിടും നാമിനി

കൂട്ടുകാര്‍ പിരിഞ്ഞിടും
വീട്ടുകാര്‍ കരഞ്ഞിടും
കര്‍ത്തന്‍ കാഹളനാദത്തില്‍
ഒത്തു ചേര്‍ന്നിടും നാമിനി

വേണ്ട ദു:ഖം തെല്ലുമേ
ഉണ്ടു പ്രത്യാശയിന്‍ ദിനം
കര്‍ത്തന്‍ കാഹളനാദത്തില്‍
ഒത്തു ചേര്‍ന്നിടും നാമിനി

കഷ്ടം ദു:ഖം മരണവും
മാറിപോയിടുമന്ന്
കര്‍ത്തന്‍ കാഹളനാദത്തില്‍
ഒത്തു ചേര്‍ന്നിടും നാമിനി

കോടാകോടി ശുദ്ധരായി
പ്രിയന്‍കൂടെ വാഴുവാന്‍
കര്‍ത്തന്‍ കാഹളനാദത്തില്‍
ഒത്തു ചേര്‍ന്നിടും നാമിനി

www.christsquare.com