വിണ്ണിന്റെ രാജ്ഞിയാം മേരിമാതേ
ഭൂമിതൻ നന്മയാം എന്റെയമ്മേ
സ്വർഗത്തിൽ വാഴുന്ന റാണി നീയേ
ദൈവകുമാരന്റെ ജനനി നീയേ(2)
ജപമാലരാജ്ഞി പരിശുദ്ധ അമ്മേ
ഞങ്ങൾ ക്കുവേണ്ടി പ്രാർത്ഥിക്കണേ (2)
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ
ഓരോ വിളിക്കായ് കാതോർത്തു നില്ക്കുന്നു
സ്നേഹത്തിൻ സഗരമായിടുന്നു (2)
അമ്മതൻ മനമോ ഉരുകി വിളിക്കുന്നു
പൈതലേ എന്നെ പിരിയരുതേ (2)
അമല മനോഹരി അമ്മയല്ലേ
നിൻ ദിവ്യ സ്നേഹം നൽകീടണേ
ജപമാലരാജ്ഞി പരിശുദ്ധ അമ്മേ
ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണേ (2)
ദുരിതമോ ക്ലേ ശമോ എന്തു വന്നീടിലും
തകരല്ലേ തളരല്ലേ എന്റെ കുഞ്ഞേ (2)
ഓർക്കുക എപ്പോഴും മാധ്യസ്ഥമേകിടാ ൻ
യേശുവിൻ ചാരെയീ അമ്മയുണ്ട്
വിശുദ്ധിയിൽ മിന്നിടും താരകമേ
ലോകത്തിൻ ദീപമായ് വന്നീടണേ