വിശ്വാസം തന്നരുൾക ദേവേശാ നിൻ
ആശ്രിതനാമെനിക്കു
വിശ്വാസമില്ലാതെ നിർജ്ജീവനാമെന്നിൽ
നിശ്വസിക്കേണമീ മുഖ്യവരം ദേവാ

1

ആശ്രയമില്ലാതെ ഞാൻ ഉഴലുന്ന
കൃച്ഛ്റകാലങ്ങളിലും
നിശ്ചയം നിൻ മാർവ്വുപറ്റി സുഖം പൂണ്ടു
വിശ്രമിച്ചങ്ങു വസിപ്പാനെനിക്കു നീ

2

താതനെ നിൻ വചനം അതിൻവണ്ണം
ചേതസി കൈക്കൊണ്ടു ഞാൻ
ഏതു കാലത്തിലും ആതുരനാകാതെ
നാഥാ നിൻ വാഗ്ദത്തമോർത്തു സുഖിപ്പാനായ്

3

വീടുപോയാലെനിക്കു ഖേദമെന്തു
മോടിയോടെ സ്വർഗ്ഗത്തിൽ
ഒന്നല്ല അനേക വാസസ്ഥലങ്ങളുള്ള
മന്ദിരമുണ്ടതു കണ്ടു സുഖിപ്പാനായ്

4

നിക്ഷേപമുണ്ടെനിക്കു സുരലോകേ
അക്ഷയനാമേശുവിൽ
ഇക്ഷിതിയിൽ ധനം നാശമല്ലോ യേശു
രക്ഷകൻ സത്യധനമെന്നു കാണുവാൻ

5

ദുഷ്ടനാം സാത്താനെന്നെ വലയ്ക്കുവാൻ
പെട്ടെന്നങ്ങണഞ്ഞീടുമ്പോൾ
ജ്യേഷ്ഠസഹോദരനേശു ഈ ദുഷ്ടനെ
ആട്ടി ഓടിപ്പതുകണ്ടു പ്രമോദിപ്പാൻ

6

ക്ഷീണതയോടു ഞാനും കിടക്കയിൽ
വീണിടുമ്പോൾ രോഗിയായ്
ആണിയിൻ പാടുള്ള പാണി നീട്ടീട്ടെന്റെ
മേനി തടവുന്നതോർത്തു സുഖിപ്പാനായ്

www.christsquare.com