യാക്കോബിൻ ദൈവം ഇന്നും നമുക്കുള്ളവൻ
നമ്മെ ജീവപര്യന്തം കാത്തിടുമേ
ഒരോ ദിവസവും കൃപനൽകി നമ്മെ
ഇമ്മാനുവേലവൻ താൻ നടത്തീടുമേ
ഹലേലുയ്യാ അവൻ ആത്മരക്ഷകൻ
ഹലേലുയ്യാ അവൻ സൗഖ്യദായകൻ
ഹലേലുയ്യാ ശുദ്ധാത്മദായകൻ നമ്മെ
നിത്യതയ്ക്കായ് ഒരുക്കീടുമേ
2 ആഴിയിൽ നാം കടന്നു പോയിടിലും-അതു
നമ്മെ കവിഞ്ഞിടാതെ കാത്തിടുമേ
തീയിൽ നാം ആകിലും ജ്വാല നമ്മെ തെല്ലും
ഏശാതിമ്മാനുവേൽ താൻ നടത്തീടുമേ;-
3 സാക്ഷാൽ രോഗങ്ങൾ അവൻ വഹിച്ചതിനാൽ
എല്ലാ വേദനയും അവൻ ചുമന്നതിനാൽ
അടിപ്പിണരാൽ അവൻ സൗഖ്യമാക്കി ഇന്നും
ഇമ്മാനുവേലവൻ താൻ നടത്തിടുമേ;-
4 സീയോൻ പ്രയാണികളെ ആനന്ദിപ്പിൻ-നമ്മൾ
ദുഖവും നെടുവീർപ്പും ഓടീടുമേ
നിത്യാനന്ദം നമ്മിൽ പകർന്നു നമ്മെ ഇന്നും
ഇമ്മാനുവേലവൻ താൻ നടത്തീടുമേ;-
5 ജയശാലിയായവൻ വന്നിടുമേ എല്ലാ
പ്രതിഫലവുമവൻ തന്നിടുമേ
ആത്മാവിനാലതിനായൊരുക്കി-നമ്മെ
ഇന്നും ഇമ്മാനുവേലവൻ താൻ നടത്തീടുമേ