യേശു എന്തും
ചെയ്തിടുമേ അവനത്ഭുതവാനാണേ
യേശു എന്തും
ചെയ്തിടുമേ അതിശയവാനാണേ

പൊന്നില്ലാ വെള്ളിയുമില്ലാ
ഉള്ളതോ നിനക്കു നൽകാം
എഴുന്നേറ്റ് നടക്കാ നീ
യേശുവിൻ നാമത്തിൽ
എഴുന്നേൽക്കുക നീ ഇനി തളരരുതേ

ഞാൻ പേറിയ നിന്ദകൾ എല്ലാം ക്രൂശിൽ ചുമന്നവനാണേ
എൻ പേർക്കായി ജീവൻ നൽകാൻ ഏറ്റം പിടഞ്ഞവനാണേ

അവനേറ്റ മുറിപ്പാടുകളിൽ സൗഖ്യം ഞാൻ
കാണുന്നുണ്ടേ
അവനെ പോൽ മരിച്ചുയർത്തവനാരും ഈ ഭൂമിയിലില്ലേ

തള്ളിക്കളയുകില്ലാ കൈവിട്ടു
പോവു കയില്ല
നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ

ഒരു കണ്ണിനും ദയയില്ലാതെ
ചേറ്റിൽ കിടന്നയെന്നെ
കൈകൾ പിടിച്ചുയർത്തി കൂടെന്നും നിർത്തിയവൻ

അവനാൽ കഴിയാത്തൊരു കാര്യം
പാരിൽ ഞാൻ കാണുന്നില്ലേ
അവനെ പോൽ ക്ഷണത്തിലെന്തും ചെയ്യുന്നവനാരുമില്ലേ

കരുതാനിതുപോലൊരു ദൈവം
വേറില്ലീ ഭൂമിയിലെങ്ങും
കണ്ണിൻ മണി പോലെയവൻ കാക്കും തൻ കൈകളിൽ

ആകാശ പറവകളെല്ലാം പുലരുന്നത് കാണുന്നില്ലേ അതിലേറെ ശ്രേഷ്ഠതയോടെ നിന്നെയും പുലർത്തുകില്ലേ

www.christsquare.com