യേശു മഹോന്നതനെ
മഹോന്നതനെ വേഗം കാണാം
മൽപ്രേമ കാന്തനെ കാണാം
സുന്ദരരൂപനെ ഞാൻ
ഈ മേഘമതിൽ വേഗം കാണാം
മൽപ്രേമ കാന്തനെ കാണാം
കഷ്ടതയേറെ സഹിച്ചവരും
കല്ലേറടിയിടി കൊണ്ടു മരിച്ചവരന്ന്
മശിഹായോടു വാഴുമാ നാട്ടിൽ
പൊന്മണി മാലയവൻ എനിക്കു
തരും ശുഭ്ര വസ്ത്രം
നാഥനെന്നെ ധരിപ്പിക്കുമന്ന്
കണ്ണുനീരാകെ ഒഴിഞ്ഞിടുമെ
ആയിരമാണ്ടു വസിക്കുമവനുടെ നാട്ടിൽ
എനിക്കായൊരുക്കിയ വീട്ടിൽ
രാപ്പകലില്ലവിടെ
പ്രശോഭിതമായൊരു നാട്
നാലു ജീവികൾ പാടുമവിടെ
ജീവജല നദിയുണ്ടവിടെ
ജീവ മരങ്ങളുമായ് നില കൊണ്ടൊരുദേശം
നല്ലൊരു ഭൂവന ദേശം