യേശു നല്ലവൻ അവൻ വല്ലഭൻ അവൻ ദയയോ എന്നുമുള്ളത് പെരുവെള്ളത്തിൻ ഇരച്ചിൽ പോലെ
സ്തുതിച്ചിടുക അവന്റെ നാമം ഹല്ലേലുയ്യ ഹല്ലേലുയ്യ മഹത്വവും ജ്ഞാനവും സ്തോത്രവും
ബഹുമാനം ശക്തിയും ബലവും എൻ യേശുവിനു ഞാൻ യഹോവയ്ക്കായ് കാത്തു കാത്തല്ലോ
അവൻ എങ്കലേക്കു ചാഞ്ഞു വന്നല്ലോ നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ
നിന്ന് കയറ്റി എന്റെ കാൽകളെ പാറമേൽ നിർത്തി എൻ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ട് എനിക്കു തന്നു എൻ കർത്താവിനു സ്തുതികൾ തന്നെ