യേശു ഒരു വാതിൽ തുറന്നാൽ
ആർക്കും അടക്കാൻ ആവുകില്ല
യേശു ഒരു വാതിൽ അടച്ചാൽ
ആർക്കും തുറുപ്പാൻ ആവുകില്ല

തുറന്നിടുമോ വാതിൽ തുറന്നിടുമോ
എനിക്കായി വാതിൽ തുറന്നിടുമോ
അടച്ചിടുമോ വാതിലടച്ചിടുമോ
വൈരിയിൻ വാതിൽ അടച്ചിടുമോ

ശത്രു ഒരു വഴിയായി വന്നാൽ
ഏഴു വഴിയായി ചിതറിക്കുമോ
ഭാരങ്ങൾ ഏറിടും വേളകളിൽ
തൻറെ കൃപയാൽ തുണച്ചിടുമോ

www.christsquare.com