യെശൂരൂന്റെ ദൈവത്തെപോൽ
വേറൊരു ദൈവമില്ല
എന്നെ സഹായിപ്പാൻ തന്റെ മഹിമയോടെ
മേഘാരൂഡനായി വരും
അവൻ ആൽഫ ഒമേഗ
അവൻ ആദ്യൻ അന്ത്യൻ
രാജാധിരാജാവും കർത്താധി കർത്താവും
ദേവാധിദേവനും അവൻ മാത്രമേ
കാലങ്ങൾ മാറിപോയാലും
അവനെന്നും മാറാത്തവൻ
മാറായെ മാധുര്യം ആക്കാൻ കഴിവുള്ളോൻ
പാറയെ പിളർന്നു ദാഹം പോക്കും
ചിന്താകുലങ്ങൾ ഇല്ലാതെ
ചന്തമായി എന്നും നടത്തും
കാരാഗൃഹത്തിലും പത്‌മോസിൻ ദ്വീപിലും
ആത്മാവിൽ എന്നെ നിറയ്ക്കുന്നവൻ
ബലഹീനൻ ആയി തീർന്നെന്നാലും
പുതുബലം എന്നിൽ പകരും