യേശുവേ നാഥാ നിൻ ദിവ്യസ്നേഹം,
എന്നിൽ പകർന്നത് ആശ്ചര്യമേ
അർഹതയില്ലാത്ത സ്നേഹം പകരാൻ
എന്തുള്ളു ഞാൻ യോഗ്യൻ എൻ പ്രിയനേ
സ്തോത്രയാഗത്താൽ നിയമം ചെയ്ത് ഞാൻ,
ആത്മാവിലാരാധിപ്പാൻ കൃപ താ
വിശുദ്ധിയിൽ അലങ്കാരപ്പുടകം ധരിച്ചു ഞാൻ
ആർപ്പോടെ നിന്നെ ആരാധിക്കും
കാലം സമീപിച്ചു നാളുകൾ പോയിടുന്നേ,
കാഹളശബ്ദവും കേൾക്കാറായി
വേഗം ഞാൻ വന്നിടാം എന്നുരച്ചവൻ
എൻ പ്രിയൻ വന്നീടും മേഘമതിൽ
യാമങ്ങൾ നോക്കി ഞാൻ കാത്തിടുന്നേ,
എപ്പോൾ നീ വന്നീടും എൻ പ്രിയനേ
ദീപം തെളിയിച്ചു ഞാൻ ഉണർന്നിരിപ്പാൻ
അഭിഷേകത്തിൻ ശക്തി പകരണമേ