യേശുവേ നിൻ സാന്നിദ്ധ്യം
നൽകുന്നേ നൽ ആശ്വാസം
വേറെങ്ങു പോകും ഞാൻ നാഥാ
വേറില്ലോരാശ്രയം അപ്പാ
പുലർമഞ്ഞിൽ വെയിൽ ഏൽക്കും പോൽ
എൻ ദുഃഖം മാഞ്ഞു പോയ്
തിരിനാളം തെളിയുന്ന പോൽ
എന്നുള്ളം ദീപ്തമായി
യേശുവേ നിൻ സാന്നിദ്ധ്യം
നൽകുന്നേ നൽ ആശ്വാസം
യേശുവേ നിൻ സ്നേഹത്തിൽ
എന്നുമെൻ വാസമേ
വേറെങ്ങു പോകും ഞാൻ നാഥാ
വേറില്ലോരാശ്രയം അപ്പാ
നീല വാനം മൃദുവായി തഴുകും
വെൺ മേഘം പോലെ
നിൻ മൊഴികൾ എൻ മനസ്സിൻ മുറിവിൽ
സൗഖ്യമേകുന്നു
യേശുവേ നിൻ സ്നേഹത്തിൽ
എന്നുമെൻ വാസമേ
ഈ മണ്ണിനെ മറക്കുന്നേ
എന്നെയും മറക്കുന്നേ
യേശുവേ നിൻ സാന്നിദ്ധ്യം ആശ്വാസമേ
ആരാധനാ
ഹല്ലേലൂയാ