യേശുവേ സ്തുത്യനേ ആരാധ്യനേ
വന്ദിതാ വല്ലഭാ മഹാപ്രഭോ
വാഴ്ത്തിടും യേശുവെ എന്‍റെ നാവിനാൽ
പാടിടും ഞാൻ ജീവനുള്ള നാളെല്ലാം

കർത്തനേ യേശുവേ എൻ നാഥനേ
ഓർക്കുന്നെ നിൻ സ്നേഹത്തെ ഞാൻ എന്നുമേ
എന്നെ ഓർത്തു സ്വർഗം വെടിഞ്ഞെത്തിയ
സ്നേഹത്തെ ഞാൻ ഓർത്തിടുന്നു നന്ദിയാൽ

കാനാവിൽ കല്യാണത്തിൽ കൽപാത്രം പോൽ
കിടെന്നിരുന്നു കണ്മതിപ്പില്ലാത്ത പോൽ
കർത്തനെ നിൻ വൻ കൃപാ കടാക്ഷത്താൽ
കാട്ടിയല്ലോ എന്നിൽ നിൻ മഹിമയെ

മർത്യനെന്തു ഭൂമിയിൽ മഹിമകൾ
അമർത്യത പ്രാപിച്ചിടുന്ന നാൾ വരെ
മൃത്യുവെ ജയിച്ച ജയ വീരനെ
നീയല്ലോ എൻ ജീവിത പ്രശംസയെ

താഴ്ത്തുന്നേ ഞാൻ എന്നെ നിൻ കരങ്ങളിൽ
വാഴ്‌ത്തുന്നേ ഞാൻ നിന്‍റെ പൊന്നു നാമത്തെ
ഓർക്കുന്നേ ഞാൻ നിൻ മഹാ കൃപകളെ
പാർക്കുന്നേ ഞാൻ നിന്‍റെ കൂടെ വാഴുവാൻ

www.christsquare.com