യേശുവിൽ ഞാൻ ചാരിടും ആ നാളതിൽ
തീർന്നിടും വൻ ഭാരമെല്ലാം ക്രൂശതിൽ
പോയിടാം ആ പാദപീഡേ
പിൻഗമിക്കാൻ ക്രൂശ് മാത്രം
രക്ഷ നിന്നിൽ കണ്ടിടുന്നു ഞാൻ
ആരാധിച്ചിടും ഞാനെൻ പ്രാണനാഥനെ
അർപ്പിച്ചിടും ഞാനെന്നും സ്തോത്ര ഗീതങ്ങൾ
ആത്മാവിൽ നിറഞ്ഞിട്ടും ആ തീരം കണ്ടിടും
കർത്തൻ താൻ ചാരെ ഞാനും ചെന്നു ചേർന്നിടും
കാലങ്ങൾ ഏറെ ഇല്ലിനി എന്നെ ചേർത്തിടാൻ
പ്രിയൻ തൻ വരവിനായി ഞാൻ നോക്കി പാർക്കുന്നേ
പ്രത്യാശാതീരത്ത് സ്വർഗീയ നാഥനെ
വാഴ്ത്തി സ്തുതിക്കും ഞാനെൻ ജീവനാളെല്ലാം