യേശുവോട്‌ ചേർന്നിരിപ്പതെത്ര മോദമേ
യേശുവിനായി ജീവിക്കുന്നതെത്ര ഭാഗ്യമേ
ആശാ തന്നോടെന്നുമെന്നിൽ വർധിച്ചീടുന്നേ
ആശു തന്റെ കൂടെ വാഴാൻ കാംഷിച്ചീടുന്നേ

പോക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താൽ
നീക്കിയെന്റെ ശാപമെല്ലാം താൻ വഹിച്ചതാൽ
ഓർകുംതോറും സ്നേഹമെന്നിൽ വർധിച്ചീടുന്നേ
പാർക്കുന്നെ താൻ കൂടെ വാഴാൻ എന്നു സാധ്യമോ

സ്രേഷ്ടമേറും നാട്ടിലിന്റെ വാസമാക്കുവാൻ
ശോഭയേറും വീടെനിക്കൊരുക്കിടുന്നവൻ
കൈകളാൽ തീർക്കാത്ത നിത്യപാർപ്പിടം തന്നിൽ
വാണിടുന്ന നാളിനായി ഞാൻ നോക്കിപ്പാർക്കുന്നെ

എന്നു തീരുമെന്റെ കഷ്ടം ഇന്നീമണ്ണിലെ
അന്നു മാറുമെന്റെ ദുഃഖം നിശ്ചയം തന്നെ
അന്നു തന്റെ ശുദ്ധരൊത്തു പാടിആർക്കുമേ
എന്നെനിക്കു സാധ്യമോ മഹൽ സമ്മേളനം

നല്ലവനെ വല്ലഭനെ പൊന്നു കാന്തനെ
അല്ലൽ തീർക്കാനെന്നു വന്നു ചേർത്തിടുമെന്നെ
തുല്യമില്ല മോദത്തോടെ വീണകളേന്തി
ഹല്ലേലൂയ ഗാനം പാടി വാണിടുവാനായി

www.christsquare.com