യേശുവേ പോലെ സ്നേഹിക്കാൻ ആരുമില്ല
യേശുവേ പോലെ കരുതാൻ ആരുമില്ല
യേശുവേ പോലെ യോഗ്യനായ് ആരുമില്ല
യേശുവേ ആരാധന, ആരാധന

ഹൃദയം തകർന്നീടുമ്പോൾ – യേശു സമീപസ്ഥൻ
മനസ്സ് നുറുങ്ങീടുമ്പോൾ – യേശു ആശ്വാസകൻ
അസാധ്യമെന്നു കരുതീടുമ്പോൾ – യേശു രക്ഷാകരൻ
യേശു ഇന്നും ജീവിക്കുന്നു – യേശു ജീവിക്കുന്നു

യേശുവേ പോലെ സ്നേഹിക്കാൻ ആരുമില്ല
യേശുവേ പോലെ കരുതാൻ ആരുമില്ല
യേശുവേ പോലെ യോഗ്യനായ് ആരുമില്ല
യേശുവേ ആരാധന, ആരാധന

ഏകനെന്നു തോന്നീടുമ്പോൾ – യേശു സ്നേഹിതൻ
പ്രിയരൊക്കെയും അകന്നീടുമ്പോൾ – യേശു പ്രാണപ്രിയൻ
നോവുന്ന മുറിവുകളിലെല്ലാം – സൗഖ്യദായകൻ
ഈ സ്നേഹം മാറുകില്ല – യേശു മാറുകില്ല

യേശുവേ പോലെ സ്നേഹിക്കാൻ ആരുമില്ല
യേശുവേ പോലെ കരുതാൻ ആരുമില്ല
യേശുവേ പോലെ യോഗ്യനായ് ആരുമില്ല
യേശുവേ ആരാധന, ആരാധന

യേശുവിൻ നാമത്തിൽ രക്ഷയുണ്ട്
യേശുവിൻ നാമത്തിൽ സൗഖ്യമുണ്ട്
യേശുവിൻ നാമത്തിൽ വിടുതലുണ്ട്
യേശുവിൻ നാമത്തിൽ വിജയമുണ്ട്

www.christsquare.com