യേശുവേ തിരുനാമം എത്ര മധുരം
ഭൂമിയിലഗതിക്കെന്‍-യേശുവേ
ആശ്വാസം യേശു ഭവാന്‍-ആരോഗ്യം രോഗിക്കുള്ളില്‍
വിശ്വേ ബന്ധു നെയെന്യേ-വേറാരും ഇല്ലേ സ്വാമി
ഖേദം ഒഴിക്കും ഭവാന്‍-ഭീതി അകറ്റും ഭവാന്‍
താതന്‍ മാതാവും ഭവാന്‍-നിത്യം അടിമയ്ക്കല്ലോ
മന്നാ! മന്നായും ഭവാന്‍-എന്നാചാര്യന്‍ രാജന്‍ നീ
എന്നും സഖി ജീവന്‍ നീ-എന്‍ ഭാഗ്യവും നീയല്ലോ
സങ്കേതമേ മലയേ-എന്‍ ഖേടയം വഴി നീ
എന്‍ കര്‍ത്താവേ കര്‍ത്താവേ-എന്‍ ജീവനും ഇടയന്‍നിക്ഷേപം ലക്ഷ്യം ഭവാന്‍-രക്ഷാസ്ഥലം ശിരസ്സേ
രക്ഷാകരന്‍ ഗുരുവേ-സാക്ഷി മദ്ധ്യസ്ഥനും നീ
എന്നില്‍ നിന്നെ സ്തുതിപ്പാന്‍-ഒന്നും ത്രാണിയിങ്ങില്ലേ
നിന്നെ വന്നു കണ്ടെന്നും നന്നേ പാടും അടിയന്‍
അത്തല്‍ കൂടാതെ കര്‍ത്താ-ചെര്‍ത്തീടേണം അങ്ങെന്നെ
മൃത്യു പിരിക്കുവോളം-കാത്തീടണമേ പ്രിയന്‍
നിത്യം അഗതി തിരു-സ്തോത്രം സ്വര്‍ഗ്ഗേ ധ്വനിപ്പാന്‍
സത്യം വിടാതെ ഓടി-എത്തും തിരു കൃപയാല്‍