സങ്കേതമേ നിന്‍റെ അടിമ ഞാനേ
ഘോഷിക്കുമേ മനം സന്തോഷത്താൽ
കർത്താവേ നീ ചെയ്ത നന്മകളെ
നിത്യം നിത്യം ഞാൻ ധ്യാനിക്കുമേ
കർത്താവേ….
അളവില്ലാ സ്നേഹത്താൽ ചേർപ്പവനെ
എണ്ണമില്ലാ നന്മകൾ നല്കുന്നവനെ
ശോഭിതമണാളാ മഹിമപ്രതാപാ
സ്നേഹത്താൽ നിൻ പാദം ചേർന്നിടുമേ
ശോഭിതമണാളാ…
സങ്കേതമേ….
കരം പിടിച്ചു നടത്തും കർത്തൻ നീയല്ലൊ
യാചിച്ച എന്നെ സൗഖ്യമാക്കിയല്ലൊ -കരം പിടിച്ചു…
കുഴിയിൽ വീഴാതെന്നെ സൂക്ഷിച്ചവനേ
കണ്ണുനീരെ സന്തോഷമായ് മാറ്റിയല്ലൊ -കുഴിയിൽ…
സങ്കേതമേ…
പാപങ്ങളെ ഓർക്കാതെ ചേർത്തുവല്ലൊ
ശാപങ്ങളെ നീക്കി ശുദ്ധമാക്കിയല്ലൊ -പാപങ്ങളെ…
രക്ഷയുടെ സന്തോഷം തിരികെ തന്നല്ലോ
ഉണർവിനാവിയാലെന്നെ താങ്ങിയല്ലോ -രക്ഷയുടെ…
സങ്കേതമേ….
None
None
None
സങ്കേതമേ നിന്‍റെ അടിമ ഞാനേ, Sankethame Ninte Adima ,സങ്കേതമേ നിന്‍റെ അടിമ ഞാനേ ,Sankethame Ninte Adima Lyrics Song Chords PPT- സങ്കേതമേ നിന്‍റെ അടിമ ഞാനേ