Karthavu Than Gambheera Lyrics Song Chords PPT - കർത്താവു താൻ ഗംഭീരനാദത്തോടും

കർത്താവു താൻ ഗംഭീരനാദത്തോടും
പ്രധാന ദൈവ ദൂത ശബ്ദത്തോടും
സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നിടുമ്പോൾ
എത്രയോ സന്തോഷം
മദ്ധ്യാകാശത്തിൽ

മണ്ണിലുറങ്ങിടുന്ന ശുദ്ധിമാന്മാർ
കാഹളനാദം കേൾക്കുന്ന മാത്രയിൽ
പെട്ടെന്നുയിർത്തു വാനിൽ ചേർന്നിടുമേ
തീരാത്ത സന്തോഷം
പ്രാപിക്കുമവർ

ജീവനോടീ ഭൂതലേ പാർക്കും ശുദ്ധർ
രൂപാന്തരം പ്രാപിക്കു മാന്നേരത്തിൽ
ഗീതസ്വരത്തോടും ആർപ്പോടും കൂടെ
വിണ്ണുലകം പൂകും
ദൂതതുല്യരായ്

കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ
തന്‍റെ കാന്തയാകും വിശുദ്ധ സഭ
മണിയറയ്ക്കുള്ളിൽ കടക്കുമന്നാൾ
എന്തെന്തുസന്തോഷം
ഉണ്ടാമവർക്ക്

സിദ്ധന്മാരാം പൂർവ്വ പിതാക്കളെല്ലാം
മദ്ധ്യാകാശത്തിൽ കല്യാണവിരുന്നിൽ
ക്ഷണിക്കപ്പെട്ടു പന്തി ഇരിക്കുമ്പോൾ
ആമോദമായ് പാടും
ശാലേമിൻ ഗീതം

ആദ്യം മുതൽക്കുള്ള സർവ്വശുദ്ധരും
തേജസ്സിൽ കർത്താവിനോടൊന്നിച്ചെന്നും
നീതി വസിക്കുന്ന പുത്തൻ ഭൂമിയിൽ
ആനന്ദത്തോടെന്നും
പാർത്തിടുമവർ

ദേവാധി ദേവൻ സർവ്വത്തിന്നും മീതെ
തൻകൂടാരം വിശുദ്ധർ മദ്ധ്യത്തിലും
എന്നേക്കുമവർ തന്നെക്കണ്ടു മോദാൽ
ഹല്ലേലുയ്യാ പാടും
നിത്യയുഗത്തിൽ

Print & View Presenter

Karthavu Than Gambheera Lyrics Song Chords PPT - കർത്താവു താൻ ഗംഭീരനാദത്തോടും Lyrics in Manglish

Karthaavu thaan gambheeranaadathodum
Pradhaana daiva dootha shabdathodum
Swargathil ninnirangi vannidumbol
Ethrayo santhosham madhyaakaashathil

Mannil urangidunna shuddhimaanmaar
Kaahalanadam kelkkunna maathrayil
Pettennuyirthu vaanil chernnidume
Theeraatha santhosham praapikkumavar

Jeevanodee bhoothale paarkkum shuddhar
Roopaantharam praapikku maannerathil
Geetha swarathodum aarppodum koode
Vinnulakam pookum doothathulyaaraay

Kunjattin kalyaana mahal dinathil
Thante kaanthayaakum vishuddha sabha
Maniyarakullil kadakkumannal
Enthenthu santhosham undaamavarkku

Siddhanmaaraam poorva pithaakkalellaam
Madhyaakaashathil kalyaana virunnil
Kshanikkappettu panthi irikkumbol
Aamodamaay paadum shaalemin geetham

Aadyam muthalulla sarva shuddharum
Thejassil karthaavinodonnichennum
Neethi vasikkunna puthan bhoomiyil
Aanandathodennum paarthidumavar

Devaadhi devan sarvathinnum meethe
Than koodaaram vishuddhar madhyathilum
Ennekkumavar thannekkandu modaal
Halleluiah paadum nithya yugathil

Karthavu Than Gambheera Lyrics Song Chords PPT - കർത്താവു താൻ ഗംഭീരനാദത്തോടും Lyrics in Malayalam and Manglish

കർത്താവു താൻ ഗംഭീരനാദത്തോടും
പ്രധാന ദൈവ ദൂത ശബ്ദത്തോടും
Karthaavu thaan gambheeranaadathodum
Pradhaana daiva dootha shabdathodum

സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നിടുമ്പോൾ
എത്രയോ സന്തോഷം മദ്ധ്യാകാശത്തിൽ
Swargathil ninnirangi vannidumbol
Ethrayo santhosham madhyaakaashathil

മണ്ണിലുറങ്ങിടുന്ന ശുദ്ധിമാന്മാർ
കാഹളനാദം കേൾക്കുന്ന മാത്രയിൽ
Mannil urangidunna shuddhimaanmaar
Kaahalanadam kelkkunna maathrayil

പെട്ടെന്നുയിർത്ത് വാനിൽ ചേർന്നിടുമേ
തീരാത്ത സന്തോഷം പ്രാപിക്കുമവർ
Pettennuyirthu vaanil chernnidume
Theeraatha santhosham praapikkumavar

ജീവനോടീ ഭൂതലേ പാർക്കും ശുദ്ധർ
രൂപാന്തരം പ്രാപിക്കു മാന്നേരത്തിൽ
Jeevanodee bhoothale paarkkum shuddhar
Roopaantharam praapikku maannerathil

ഗീതസ്വരത്തോടും ആർപ്പോടും കൂടെ
വിണ്ണുലകം പൂകും ദൂതതുല്യരായ്
Geetha swarathodum aarppodum koode
Vinnulakam pookum doothathulyaaraay

കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ
തന്‍റെ കാന്തയാകും വിശുദ്ധ സഭ
Kunjattin kalyaana mahal dinathil
Thante kaanthayaakum vishuddha sabha

മണിയറയ്ക്കുള്ളിൽ കടക്കുമന്നാൾ
എന്തെന്തു സന്തോഷം ഉണ്ടാമവർക്ക്
Maniyarakullil kadakkumannal
Enthenthu santhosham undaamavarkku

സിദ്ധന്മാരാം പൂർവ്വ പിതാക്കളെല്ലാം
മദ്ധ്യാകാശത്തിൽ കല്യാണവിരുന്നിൽ
Siddhanmaaraam poorva pithaakkalellaam
Madhyaakaashathil kalyaana virunnil

ക്ഷണിക്കപ്പെട്ടു പന്തി ഇരിക്കുമ്പോൾ
ആമോദമായ് പാടും ശാലേമിൻ ഗീതം
Kshanikkappettu panthi irikkumbol
Aamodamaay paadum shaalemin geetham

ആദ്യം മുതൽക്കുള്ള സർവ്വശുദ്ധരും
തേജസ്സിൽ കർത്താവിനോടൊന്നിച്ചെന്നും
Aadyam muthalulla sarva shuddharum
Thejassil karthaavinodonnichennum

നീതി വസിക്കുന്ന പുത്തൻ ഭൂമിയിൽ
ആനന്ദത്തോടെന്നും പാർത്തിടുമവർ
Neethi vasikkunna puthan bhoomiyil
Aanandathodennum paarthidumavar

ദേവാധി ദേവൻ സർവ്വത്തിന്നും മീതെ
തൻകൂടാരം വിശുദ്ധർ മദ്ധ്യത്തിലും
Devaadhi devan sarvathinnum meethe
Than koodaaram vishuddhar madhyathilum

എന്നേക്കുമവർ തന്നെക്കണ്ടു മോദാൽ
ഹല്ലേലൂയ്യാ പാടും നിത്യയുഗത്തിൽ
Ennekkumavar thannekkandu modaal
Halleluiah paadum nithya yugathil

Karthavu Than Gambheera Lyrics Song Chords PPT - കർത്താവു താൻ ഗംഭീരനാദത്തോടും Lyrics in Malayalam and English

കർത്താവു താൻ ഗംഭീരനാദത്തോടും
പ്രധാന ദൈവ ദൂത ശബ്ദത്തോടും
The Lord himself with a mighty shout
With the voice of the archangel

സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നിടുമ്പോൾ
എത്രയോ സന്തോഷം മദ്ധ്യാകാശത്തിൽ
Will descend from heaven above
What great joy in the mid air

മണ്ണിലുറങ്ങിടുന്ന ശുദ്ധിമാന്മാർ
കാഹളനാദം കേൾക്കുന്ന മാത്രയിൽ
The righteous who sleep in the dust
At the moment they hear the trumpet

പെട്ടെന്നുയിർത്ത് വാനിൽ ചേർന്നിടുമേ
തീരാത്ത സന്തോഷം പ്രാപിക്കുമവർ
Will rise at once and meet in the sky
They will receive endless joy

ജീവനോടീ ഭൂതലേ പാർക്കും ശുദ്ധർ
രൂപാന്തരം പ്രാപിക്കു മാന്നേരത്തിൽ
The righteous living on the earth
Will be transformed at that very moment

ഗീതസ്വരത്തോടും ആർപ്പോടും കൂടെ
വിണ്ണുലകം പൂകും ദൂതതുല്യരായ്
With songs and shouts of joy
They will enter heaven like angels

കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ
തന്‍റെ കാന്തയാകും വിശുദ്ധ സഭ
On the wedding day of the Lamb
The holy church will be his bride

മണിയറയ്ക്കുള്ളിൽ കടക്കുമന്നാൾ
എന്തെന്തു സന്തോഷം ഉണ്ടാമവർക്ക്
When they enter the bridal chamber
What great joy will be theirs

സിദ്ധന്മാരാം പൂർവ്വ പിതാക്കളെല്ലാം
മദ്ധ്യാകാശത്തിൽ കല്യാണവിരുന്നിൽ
All the saints and fathers of old
At the marriage feast in mid air

ക്ഷണിക്കപ്പെട്ടു പന്തി ഇരിക്കുമ്പോൾ
ആമോദമായ് പാടും ശാലേമിൻ ഗീതം
Invited and seated together
They will sing the song of Salem with joy

ആദ്യം മുതൽക്കുള്ള സർവ്വശുദ്ധരും
തേജസ്സിൽ കർത്താവിനോടൊന്നിച്ചെന്നും
All the holy ones from the beginning
Forever united with the Lord in glory

നീതി വസിക്കുന്ന പുത്തൻ ഭൂമിയിൽ
ആനന്ദത്തോടെന്നും പാർത്തിടുമവർ
In the new earth where righteousness dwells
They will live forever in joy

ദേവാധി ദേവൻ സർവ്വത്തിന്നും മീതെ
തൻകൂടാരം വിശുദ്ധർ മദ്ധ്യത്തിലും
God above all gods over everything
His dwelling among the holy ones

എന്നേക്കുമവർ തന്നെക്കണ്ടു മോദാൽ
ഹല്ലേലൂയ്യാ പാടും നിത്യയുഗത്തിൽ
Forever seeing him with delight
They will sing hallelujah through endless ages

Tags

കർത്താവു താൻ ഗംഭീരനാദത്തോടും , Karthavu Than Gambheera, കർത്താവു താൻ ഗംഭീരനാദത്തോടും,Karthavu Than Gambheera Lyrics Song Chords PPT- കർത്താവു താൻ ഗംഭീരനാദത്തോടും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create